< Back
India
തോക്കുമായി അക്രമി പിന്നിൽ, വെടിവെപ്പിൽ ഫാറൂഖ് അബ്ദുല്ല രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
India

തോക്കുമായി അക്രമി പിന്നിൽ, വെടിവെപ്പിൽ ഫാറൂഖ് അബ്ദുല്ല രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

റിഷാദ് അലി
|
12 March 2026 9:04 AM IST

ഫാറൂഖ് അബ്ദുല്ലയും സംഘവും വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ പിന്നിലൂടെ എത്തിയ ഒരാള്‍ അദ്ദേഹത്തിന്റെ ചെവിക്കടുത്ത് തോക്ക് വെച്ച് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റുമായ ഫാറൂഖ് അബ്ദുല്ലയ്ക്ക് നേരെ വധശ്രമം. ബുധനാഴ്ച രാത്രി ജമ്മുവിലെ ഗ്രേറ്റര്‍ കൈലാഷ് മേഖലയില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹത്തിന് നേരെ തൊട്ടടുത്ത് നിന്നാണ് വെടിയുതിര്‍ത്തത്. എന്നാല്‍ അബ്ദുല്ല പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഫാറൂഖ് അബ്ദുല്ലയും സംഘവും വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ പിന്നിലൂടെ എത്തിയ ഒരാള്‍ അദ്ദേഹത്തിന്റെ ചെവിക്കടുത്ത് തോക്ക് വെച്ച് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

നാഷണൽ കോൺഫറൻസ് നേതാവായ ബി.എസ്.ചൗഹാന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് വെടിവെയ്പ്പുണ്ടായത്. പ്രതി വേദിക്ക് പുറത്ത് ആക്രമിക്കാൻ തയ്യാറായി കാത്തിരിക്കുകയായിരുന്നു. ഫറൂഖ് അബ്ദുല്ലയുടെ മകനും കശ്മീർ മുഖ്യമന്ത്രിയുമായി ഒമർ അബ്ദുള്ള പിതാവിന്റെ സുരക്ഷ സന്നാഹങ്ങളിൽ ആശങ്ക പ്രകടിപ്പിപ്പിച്ചു. ''ദൈവം കരുണയുള്ളവനാണ്. വലിയ അപകടത്തിൽ നിന്നാണ് പിതാവ് രക്ഷപ്പെട്ടത്,'' അദ്ദേഹം എക്‌സിൽ കുറിച്ചു.

Similar Posts