< Back
India
ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു; അച്ഛനും മകൾക്കും ദാരുണാന്ത്യം
India

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു; അച്ഛനും മകൾക്കും ദാരുണാന്ത്യം

Web Desk
|
26 March 2022 9:09 PM IST

ഇന്നലെ രാത്രി വീട്ടുമുറ്റത്തെ പഴയ പ്ലഗിൽ സ്‌കൂട്ടർ ചാർജ് ചെയ്യാൻവച്ച് കിടന്നുറങ്ങിയതായിരുന്നു കുടുംബം

ചെന്നൈ: ഇലക്ട്രിക് സ്‌കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. വെല്ലൂരിലെ ഓൾഡ് ടൗണിൽ ചിന്ന അല്ലാപുരത്താണ് ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചാണ് വൻ ദുരന്തമുണ്ടായത്. സ്റ്റുഡിയോ ഉടമയായ ബലരാമൻ മുതലിയാർ തെരുവിൽ ദുരൈവർമ(49), മകൾ മോഹനപ്രീതി(13) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

ഇന്നു പുലർച്ച രണ്ടരയോടെ അപകടമുണ്ടായത്. ഏതാനും ദിവസങ്ങൾക്കുമുൻപ് വാങ്ങിയ ഇലക്ട്രിക് സ്‌കൂട്ടറാണ് കത്തിനശിച്ചത്. ജനലുകളില്ലാത്ത ആസ്ബസ്‌റ്റോസ് മേൽക്കൂരയോടുകൂടിയ ചെറിയ രണ്ട് മുറിവീടാണ് ദുരൈവർമയുടേത്. വീടിന്റെ മുൻവശത്തെ പഴയ പ്ലഗിൽ സ്‌കൂട്ടർ ചാർജ് ചെയ്യാൻവച്ച് കിടന്നുറങ്ങിയതായിരുന്നു. എന്നാൽ, പുലർച്ചെ ബാറ്ററി പൊട്ടിത്തെറിച്ച് തീ വീടിലേക്ക് പടരുകയായിരുന്നു.

തീ ആളിപ്പടർന്നതുമൂലം ദുരൈവർമയ്ക്കും മോഹനപ്രീതിക്കും മുറിക്കുള്ളിൽനിന്ന് പുറത്തിറങ്ങാനായില്ല. സമീപവാസികൾ രക്ഷാപ്രവർത്തനത്തിനിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ശ്വാസംമുട്ടിയായിരുന്നു ഇരുവരുടെയും മരണം. അപകടത്തിൽ തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു ബൈക്കിനും വീടിനും തീപിടിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാവാം അപകടകാരണമെന്നാണ് കരുതപ്പെടുന്നത്.

ദുരൈവർമയുടെ ഭാര്യ വർഷങ്ങൾക്കുമുൻപെ മരിച്ചിരുന്നു. 10 വയസുള്ള മകൻ അവിനാഷ് തൊട്ടടുത്ത ബന്ധുവീട്ടിൽ വിരുന്നുപോയതുമായിരുന്നു.

Summary: Father and daughter die in Vellore after electric bike goes up in flames

Similar Posts