< Back
India
പൂജക്കിടെ വായിൽ കുങ്കുമം നിറച്ചു; നാലുവയസ്സുകാരിയുടെ മരണത്തിൽ അച്ഛൻ അറസ്റ്റിൽ
India

പൂജക്കിടെ വായിൽ കുങ്കുമം നിറച്ചു; നാലുവയസ്സുകാരിയുടെ മരണത്തിൽ അച്ഛൻ അറസ്റ്റിൽ

Web Desk
|
16 Jun 2022 6:00 PM IST

ബിസിനസ് നഷ്ടത്തിലായതിനെ തുടർന്ന് പൂജ നടത്താനായി ഭാര്യയെയും രണ്ടു പെൺമക്കളെയും ഇയാൾ ഭാര്യവീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു

ആന്ധ്രപ്രദേശ്: പൂജക്കിടെ വായിൽ കുങ്കുമം നിറച്ചതിനെ തുടർന്ന് മണിക്കൂറുകൾക്കകം നാലുവയസ്സുകാരി മരിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിലാണ് സംഭവം. കാന്ത വേണുഗോപാലാണ് അറസ്റ്റിലായത്. ബിസിനസ് നഷ്ടത്തിലായതിനെ തുടർന്ന് പൂജ നടത്താനായി ഭാര്യയെയും രണ്ടു പെൺമക്കളെയും ഇയാൾ ഭാര്യവീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടർന്ന് പൈശാചിക ദോഷങ്ങൾ മാറാനായി പൂജ ചെയ്തപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്.

'പൂജാമുറിയിൽ കർമങ്ങൾ തുടങ്ങിയ വേണുഗോപാൽ മക്കളെ വിളിച്ച് അവരുടെ മേൽ മഞ്ഞൾവെള്ളം കുടഞ്ഞുതുടങ്ങി. ഇതിനിടെ പെട്ടെന്ന് ഒരു മകളുടെ വായിലേക്ക് കുങ്കുമം കുത്തിനിറക്കുകയും വിഴുങ്ങാൻ നിർബന്ധിക്കുകയുമായിരുന്നു. അപ്പോൾ ശ്വാസം മുട്ടിയ മകൾ നിലവിളിക്കാൻ തുടങ്ങിയപ്പോൾ അയാൾ അവളെ ഞെരുക്കിപിടിച്ചു. തുടർന്ന് പെൺകുട്ടി ബോധരഹിതയായി' - സംഭവത്തെ കുറിച്ച് ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേ പൊലീസ് അറിയിച്ചു.

തുടർന്ന് പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ വിദ്ഗധ ചികിത്സക്കായി പിന്നീട് ചെന്നൈയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ വെച്ച് മരിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Similar Posts