< Back
India
Arun

കൊല്ലപ്പെട്ട അരുണ്‍

India

കൂടുതല്‍ സാമ്പാര്‍ ചോദിച്ചപ്പോള്‍ നല്‍കിയില്ല; റസ്റ്റോറന്‍റ് ജീവനക്കാരനെ അച്ഛനും മകനും ചേര്‍ന്ന് കൊലപ്പെടുത്തി

Web Desk
|
14 March 2024 12:55 PM IST

ചെന്നൈയില്‍ ബുധനാഴ്ചയാണ് ഈ ദാരുണസംഭവം നടന്നത്

ചെന്നൈ: ഇഡ്ഡലിക്ക് കുറച്ചു കൂടി സാമ്പാര്‍ ചോദിച്ചപ്പോള്‍ നല്‍കാത്തതിനെ തുടര്‍ന്ന് അച്ഛനും മകനും ചേര്‍ന്ന് റസ്റ്റോറന്‍റ് സൂപ്പര്‍വൈസറെ കൊലപ്പെടുത്തി. ചെന്നൈയില്‍ ബുധനാഴ്ചയാണ് ഈ ദാരുണസംഭവം നടന്നത്.

ചെന്നൈ പല്ലാവരം പമ്മൽ മെയിൻ റോഡിൽ സ്ഥിതി ചെയ്യുന്ന അഡയാർ ആനന്ദഭവൻ റസ്റ്റോറൻ്റിൽ സൂപ്പർവൈസറായ അരുണ്‍(30) ആണ് കൊല്ലപ്പെട്ടത്. 55കാരനായ ശങ്കര്‍, മകന്‍ അരുണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കൊല നടത്തിയത്. ഇഡ്ഡലി പാഴ്സല്‍ വാങ്ങാനായിട്ടാണ് ഇരുവരും ഹോട്ടലിലെത്തിയത്. കൂടുതൽ സാമ്പാർ ആവശ്യപ്പെട്ടപ്പോൾ റസ്റ്റോറൻ്റ് ജീവനക്കാർ വിസമ്മതിച്ചതിനെത്തുടർന്ന് അച്ഛനും മകനും ജോലിക്കാരും തമ്മിൽ സംഘർഷമുണ്ടായി.തര്‍ക്കം രൂക്ഷമായപ്പോള്‍ ശങ്കറും അരുണും ചേര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചു. സൂപ്പർവൈസർ അരുൺ സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും ചേര്‍ന്ന് അരുണിനെയും ആക്രമിക്കുകയായിരുന്നു.

കുഴഞ്ഞുവീണ അരുണിനെ ഉടന്‍ തന്നെ ഉടൻ തന്നെ ക്രോംപേട്ട് സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. അച്ഛനെയും മകനെയും ശങ്കര്‍ നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Similar Posts