< Back
India

India
അർധരാത്രി വാഹനാപകടം: ഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു
|13 April 2022 3:10 PM IST
പ്രസവത്തിനായി ഭർത്താവിനൊപ്പം അമ്മയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ദുരന്തം.
ഡിണ്ടിഗൽ: അർധരാത്രി കാറിൽ ട്രക്കിടിച്ച് ഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. തമിഴ്‌നാട്ടിലെ കാട്ടുപുത്തൂർ വനിതാ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ സുഗന്ധി (27) ആണ് മരിച്ചത്. ഇവർക്കൊപ്പം യാത്ര ചെയ്തിരുന്ന ഭർത്താവ് സതീഷ് കുമാറിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒമ്പത് മാസം ഗർഭിണിയായ സുഗന്ധി, പ്രസവത്തിനായി അമ്മയുടെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഡിണ്ടിഗൽ ജില്ലയിലെ വക്കംപട്ടിയിലേക്ക് യാത്രചെയ്യുന്നതിനിടെ ഡിണ്ടിഗൽ-ബട്‌ലഗുണ്ടു റോഡിൽ എ.പി നഗറിനു സമീപമാണ് അപകടമുണ്ടായത്. സതീഷ് കുമാർ ഓടിച്ചിരുന്ന കാറുമായി ട്രക്ക് ലോറി കൂട്ടിയിടിക്കുകയായിരുന്നു. സുഗന്ധി സംഭവസ്ഥലത്തു തന്നെ മരിച്ചു.
ഡിണ്ടിഗൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.