< Back
India
ഉത്തർ പ്രദേശിൽ 20 മുസ്‌ലിം സ്ഥാനാർഥികളെയെങ്കിലും മത്സരിപ്പിക്കൂ ബി.ജെ.പിയോട് ന്യൂനപക്ഷ മോർച്ച
India

"ഉത്തർ പ്രദേശിൽ 20 മുസ്‌ലിം സ്ഥാനാർഥികളെയെങ്കിലും മത്സരിപ്പിക്കൂ" ബി.ജെ.പിയോട് ന്യൂനപക്ഷ മോർച്ച

Web Desk
|
11 Jan 2022 5:12 PM IST

മുസ്‌ലിം ജനസംഖ്യ 30 ശതമാനത്തിലേറെയുള്ള നൂറ് സീറ്റുകൾ തങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് ന്യൂനപക്ഷ മോർച്ച അധ്യക്ഷൻ ജമാൽ സിദ്ദിഖി പറഞ്ഞു

ഉത്തർ പ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് 20 മുസ്‌ലിം സ്ഥാനാർഥികളെ എങ്കിലും രംഗത്തിറക്കിണമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തോട് ന്യൂനപക്ഷ മോർച്ച. 2017 നടന്ന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒരു മുസ്‌ലിം സ്ഥാനാർഥി പോലുമുണ്ടായില്ല.

" മുസ്‌ലിം ജനസംഖ്യ നിർണായകമായ പല മണ്ഡലങ്ങളുണ്ട്. പലയിടത്തും ഞങ്ങൾ തോറ്റത് നേരിയ മാർജിനിലാണ്. സമ്പൽ, മൊറാദാബാദ്, മീററ്റ് തുടങ്ങിയ മണ്ഡലങ്ങളിൽ മുസ്‌ലിം വോട്ടർമാരാണ് കൂടുതൽ" - ന്യൂനപക്ഷ മോർച്ച അധ്യക്ഷൻ ജമാൽ സിദ്ദിഖി പറഞ്ഞു.

" പശ്ചിമ ബംഗാളിലും പാർട്ടിക്ക് മുസ്‌ലിം സ്ഥാനാർഥികളുണ്ടായിരുന്നു. ഉത്തർ പ്രദേശിലേക്ക് ഇത്തവണ ഞങ്ങൾ കുറച്ച് പേരുകൾ നിർദേശിക്കുന്നുണ്ട്. മുസ്‌ലിം സമുദായത്തിൽ നിന്നും കൂടുതൽ പ്രാതിനിധ്യം വേണം. ഇതവരെ സമൂഹത്തിൽ മുന്നേറാൻ സഹായിക്കും." - അദ്ദേഹം തുടർന്നു.

മുസ്‌ലിം ജനസംഖ്യ 30 ശതമാനത്തിലേറെയുള്ള നൂറ് സീറ്റുകളും, 20 ശതമാനത്തിലേറെയുള്ള 140 സീറ്റുകളും 60 -70 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള 40 സീറ്റുകളും തങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് ജമാൽ സിദ്ദിഖി പറഞ്ഞു.


Summary : Field 'at least 20' Muslim candidates in UP, BJP's Minority Morcha urges central leadership

Similar Posts