< Back
India
പ്രണയതീവ്രത കാണിക്കാൻ കാമുകന്റെ എച്ച്.ഐ.വി രക്തം കുത്തിവെച്ച് പതിനഞ്ചുകാരി
India

പ്രണയതീവ്രത കാണിക്കാൻ കാമുകന്റെ എച്ച്.ഐ.വി രക്തം കുത്തിവെച്ച് പതിനഞ്ചുകാരി

Web Desk
|
9 Aug 2022 7:58 PM IST

എച്ച്‌ഐവി രക്തം കുത്തിവെച്ച പെൺകുട്ടിയെ ഡോക്ടർമാർ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്

ഗുവാഹത്തി: പ്രേമത്തിന് അതിരില്ലെന്ന് പറയുന്നത് വെറുതെയല്ലെന്ന് തീർച്ചയാക്കുന്ന ഒരു സംഭവമാണ് നവമാധ്യമങ്ങളിൽ വൈറലായുള്ളത്. തന്റെ കാമുകനോടുള്ള പ്രണയതീവ്രത കാണിക്കാൻ അയാളുടെ എച്ച്.ഐ.വി രക്തം സ്വന്തം ശരീരരത്തിൽ കുത്തിവെച്ചിരിക്കുകയാണ് ഒരു അസം പെൺകുട്ടി. 15 കാരിയായ പെൺകുട്ടി രക്തം സിറിഞ്ച് ഉപയോഗിച്ച് കുത്തിവെക്കുകയായിരുന്നു. അസമിലെ സുൽകുച്ചി ജില്ലയിലാണ് സംഭവം. മൂന്നു വർഷം മുമ്പ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഹാജോയിലെ സത്തോളയിൽനിന്നുള്ള യുവാവും പെൺകുട്ടിയും തമ്മിലുള്ള ബന്ധം പിന്നീട് വേർപിരിക്കാനാകാത്ത വിധമാകുകയായിരുന്നു. പല തവണ യുവാവിനൊപ്പം ഒളിച്ചോടാൻ പെൺകുട്ടി ശ്രമിച്ചിരുന്നുവെങ്കിലും മാതാപിതാക്കൾ തിരിച്ചുകൊണ്ടുവരികയായിരുന്നു. ഇതേ തുടർന്നാണ് പെൺകുട്ടി ഈ കടുംകൈ ചെയ്തത്.

ഏതായാലും എച്ച്‌ഐവി രക്തം കുത്തിവെച്ച പെൺകുട്ടിയെ ഡോക്ടർമാർ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. അതേസമയം കാമുകനെ ഹാജോ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയിരുന്നു. സംഭവം ട്വിറ്ററടക്കമുള്ള മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

Fifteen-year-old injected lover's HIV blood to show love intensity

Similar Posts