< Back
India
FIR against AAP over social media posts using images of PM Modi, Amit Shah
India

മോദിയുടെയും അമിത് ഷായുടെയും ചിത്രങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; എഎപിക്കെതിരെ കേസ്

Web Desk
|
14 Jan 2025 2:48 PM IST

ഡൽഹി നോർത്ത് അവന്യൂ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ചിത്രങ്ങൾ ഉപയോഗിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ആം ആദ്മി പാർട്ടിക്കെതിരെ കേസ്. ഡൽഹി നോർത്ത് അവന്യൂ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

എഎപിയുടെ ഔദ്യോഗിക എക്‌സ് പേജിലാണ് മോദിയുടെയും അമിത് ഷായുടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള സർക്കാസ്റ്റിക് വീഡിയോകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപി ഡൽഹി യൂണിറ്റ് ഓഫീസ് സെക്രട്ടറി ബ്രിജേഷ് റായ് ആണ് പരാതി നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എഎപിയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു.

ഫെബ്രുവരി അഞ്ചിന് ഒറ്റഘട്ടമായാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ.


Similar Posts