< Back
India
ലോക്‌സഭാ സ്ഥാനാര്‍ഥിത്വത്തിന് അഞ്ചു കോടി കോഴ; തേജസ്വി യാദവിനെതിരെ കേസെടുക്കാന്‍ ഉത്തരവ്
India

ലോക്‌സഭാ സ്ഥാനാര്‍ഥിത്വത്തിന് അഞ്ചു കോടി കോഴ; തേജസ്വി യാദവിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

Web Desk
|
19 Sept 2021 9:07 PM IST

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭഗല്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ തന്നോട് അഞ്ച് കോടി രൂപ കോഴ ആവശ്യപ്പെട്ടെന്നാണ് സഞ്ജീവ് കുമാറിന്റെ പരാതി.

ലോക്‌സഭാ സ്ഥാനാര്‍ഥിത്വത്തിന് അഞ്ചു കോടി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് അടക്കം ആറുപേര്‍ക്കെതിരെ കേസെടുക്കാന്‍ പാറ്റ്‌ന കോടതിയുടെ ഉത്തരവ്. കോണ്‍ഗ്രസ് നേതാവ് സഞ്ജീവ് കുമാര്‍ സിങ്ങിന്റെ പരാതിയിലാണ് കോടതി കേസെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭഗല്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ തന്നോട് അഞ്ച് കോടി രൂപ കോഴ ആവശ്യപ്പെട്ടെന്നാണ് സഞ്ജീവ് കുമാറിന്റെ പരാതി. തേജസ്വി യാദവ്, സഹോദരി മിസ ഭാരതി, ബിഹാര്‍ പി.സി.സി അധ്യക്ഷന്‍ മദന്‍ മോഹന്‍ ഝാ, കോണ്‍ഗ്രസ് വക്താവ് രാജേഷ് രാത്തോര്‍, അന്തരിച്ച കോണ്‍ഗ്രസ് നേതാവ് സദാനന്ദ് സിങ്ങിന്റെ മകന്‍ ശുഭനന്ദ് മുകേഷ് എന്നിവര്‍ക്കെതിരെയാണ് പരാതി.

ലോക്‌സഭയിലേക്ക് ടിക്കറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയാക്കാമെന്ന് വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍ അതും നല്‍കിയില്ലെന്നും സഞ്ജീവ് കുമാര്‍ ആരോപിച്ചു.

അതേസമയം ആരോപണത്തില്‍ കഴമ്പില്ലെന്ന് ആര്‍.ജെ.ഡി വക്താവ് പറഞ്ഞു. മഹാസഖ്യത്തിന്റെ നേതാക്കള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച് സഞ്ജീവ് കുമാര്‍ തരംതാണ പ്രശസ്തിക്ക് ശ്രമിക്കുകയാണെന്ന് ആര്‍.ജെ.ഡി വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു.

Related Tags :
Similar Posts