< Back
India
Fire at delhi hospital for newborn
India

ഡൽഹിയിൽ നവജാതശിശുക്കൾക്കുള്ള ആശുപത്രിയിൽ തീപിടിത്തം; 20 കുഞ്ഞുങ്ങളെ മാറ്റി

Web Desk
|
9 Jun 2023 11:49 AM IST

വെള്ളിയാഴ്ച രാത്രി 11.30യോടെയാണ്‌ ആശുപത്രിയിൽ തീപടർന്നത്

ന്യൂഡൽഹി: ഡൽഹി വൈശാലി കോളനിയിലെ നവജാത ശിശുക്കൾക്കുള്ള ആശുപത്രിയിൽ തീപിടിത്തം. 20 കുഞ്ഞുങ്ങളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞുങ്ങളിലാർക്കും പരിക്കില്ല.

വെള്ളിയാഴ്ച രാത്രി 11.30യോടെയാണ്‌ ആശുപത്രിയിൽ തീപടർന്നത്. നിലവിൽ തീ നിയന്ത്രണവിധേയമായിട്ടുണ്ട്. എങ്ങനെയാണ് തീ പടർന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കുട്ടികളെ സമീപത്തെ ആശുപത്രികളിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇവർ സുരക്ഷിതരാണെന്നാണ് വിവരം.

13 കുട്ടികളെ ജനക്പുരിയിലെ ആര്യ ഹോസ്പിറ്റലിലും രണ്ടു പേർ ദ്വാര മോർ ആശുപത്രിയിലും രണ്ടു പേർ ജനക്പുരി ജെകെ ആശുപത്രിയിലുമാണുള്ളത്. മൂന്ന് കുഞ്ഞുങ്ങളെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.

കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ആദ്യം തീ പടർന്നത്. ഫയർഫോഴ്‌സിന്റെ ഒമ്പതോളം യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. തുടർന്ന് ഫയർ ഫോഴ്‌സിന്റെ ഒമ്പതോളം യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.

Similar Posts