< Back
India
ins brahmaputra
India

നാവികസേനയുടെ യുദ്ധക്കപ്പൽ ഐ.എൻ.എസ് ബ്രഹ്മപുത്രയിൽ തീപിടിത്തം; നാവികനെ കാണാതായി

Web Desk
|
23 July 2024 12:15 AM IST

ഇന്ത്യൻ നാവിക സേന അന്വേഷണത്തിന് ഉത്തരവിട്ടു

മുംബൈ: നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് ബ്രഹ്മപുത്രയ്ക്ക് തീപിടിച്ച് നാവികനെ കാണാതായി. മുംബൈ നാവികസേന യോക്ക്‌യാർഡിൽ അറ്റകുറ്റപ്പണിക്കിടെ ഞായാറാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. കാണാതായ നാവിക ഉദ്യോഗസ്ഥന് വേണ്ടി തിരച്ചിൽ തുടരുകയാണ്.

മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിലെയും അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെ കപ്പൽ ജീവനക്കാർ തിങ്കളാഴ്ച രാവിലെയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞിട്ടുണ്ട്. ഇത് നേരയെക്കാൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തിൽ ഇന്ത്യൻ നാവിക സേന അന്വേഷണത്തിന് ഉത്തരവിട്ടു. തദ്ദേശീയമായി നിർമിച്ച ഐ.എൻ.എസ് ബ്രഹ്മപുത്ര 2000 ഏപ്രിലിലാണ് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്തത്.

Similar Posts