< Back
India

India
ഡൽഹിയിൽ താജ് എക്സ്പ്രസിൽ തീപിടിത്തം; നാല് കോച്ചുകൾ കത്തി നശിച്ചു
|3 Jun 2024 5:48 PM IST
അപകടത്തിൽ ആർക്കും പരിക്കില്ല
ഡൽഹി: ഡൽഹിയിൽ ട്രെയിനിലുണ്ടായ തീപിടിത്തത്തിൽ നാല് കോച്ചുകൾ കത്തി നശിച്ചു. തുഗ്ലക്കാബാദ്-ഓഖ്‌ല റൂട്ടിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 12280 താജ് എക്‌സ്‌പ്രസിലാണ് തീപിടിത്തമുണ്ടായത്. തെക്കുകിഴക്കൻ ഡൽഹിയിലെ സരിതാ വിഹാറിൽ തിങ്കളാഴ്ച വൈകീട്ട് 4.24 നായിരുന്നു സംഭവം.
തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഡൽഹി ഫയർ സർവീസസ് (DFS) ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനായി എട്ട് അഗ്നിശമനാ യുണിറ്റുകളെ നിയോഗിച്ചിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കില്ല. എന്താണ് അപകട കാരണമെന്നത് വിശദമായ അന്വേഷണത്തിനു ശേഷമെ വ്യക്തമാകുകയുള്ളു എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.