< Back
India
കുംഭമേളയിൽ വീണ്ടും തീപിടുത്തം; ടെന്റുകൾ കത്തി നശിച്ചു
India

കുംഭമേളയിൽ വീണ്ടും തീപിടുത്തം; ടെന്റുകൾ കത്തി നശിച്ചു

Web Desk
|
15 Feb 2025 8:39 PM IST

കഴിഞ്ഞയാഴ്ച കുംഭമേളയുടെ സെക്ടർ 18 ലും സമാനമായ ഒരു തീപിടുത്തം ഉണ്ടായിരുന്നു

ലഖ്‌നൗ: കുംഭമേളയിൽ വീണ്ടും തീപിടുത്തം. നിരവധി ടെന്റുകൾ കത്തി നശിച്ചു. സെക്ടർ 18, 19 എന്നിവിടങ്ങളിലാണ് തീപിടുത്തം. ഒന്നിലധികം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ അണച്ചു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആളപായമില്ല. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സഹായിക്കുന്നതിനായി ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡി‌ആർ‌എഫ്) സംഘങ്ങളും പ്രദേശത്ത് എത്തിയിട്ടുണ്ട്. ആർക്കും പരിക്കില്ലെങ്കിലും നിരവധി പേരുടെ വസ്തുക്കൾ തീപിടുത്തത്തിൽ കത്തി നശിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ വ്യാപ്തി അധികൃതർ വിലയിരുത്തിവരികയാണ്.

കഴിഞ്ഞയാഴ്ച കുംഭമേളയുടെ സെക്ടർ 18 ൽ സമാനമായ മറ്റൊരു തീപിടുത്തം ഉണ്ടായിരുന്നു. ശങ്കരാചാര്യ മാർഗിലെ ഹരിഹരാനന്ദ് ക്യാമ്പിലെ 20 ലധികം ടെന്റുകളിലേക്ക് തീ പടർന്നിരുന്നു. ജനുവരി 19 ന്, സെക്ടർ 19 ക്യാമ്പ്‌സൈറ്റ് പ്രദേശത്ത് മൂന്ന് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചും തീപ്പിടുത്തം ഉണ്ടായിരുന്നു.

Related Tags :
Similar Posts