< Back
India
Fire,Delhi,INA Market,ഡല്‍ഹി,തീപിടിത്തം,
India

ഡൽഹി ഐഎൻഎ മാർക്കറ്റില്‍ വൻ തീപിടിത്തം; ആറ് പേർക്ക് പൊള്ളലേറ്റു

Web Desk
|
29 July 2024 8:33 AM IST

ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് തീപിടിത്തമുണ്ടായത്

ന്യൂഡല്‍ഹി: ഡൽഹി ഐഎൻഎ മാർക്കറ്റില്‍ വൻ തീപിടിത്തം. അപകടത്തിൽ ആറ് പേർക്ക് പൊള്ളലേറ്റു.ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് തീപിടിത്തമുണ്ടായത്.

ഫാസ്റ്റ് ഫുഡ് റസ്‌റ്റോറൻ്റിൽ നിന്നാണ് തീ പടർന്നതെന്ന് ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എട്ടോളം അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്.സംഭവത്തിൽ ഒരു റെസ്റ്റോറൻ്റിൻ്റെ മേൽക്കൂരയുടെ ഒരു ഭാഗവും തകർന്നതായി ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ഒരു റെസ്റ്റോറൻ്റില്‍ നിന്ന് തീപടര്‍ന്ന് തൊട്ടടുത്ത റെസ്റ്റോറൻ്റിലേക്കും ആളിപ്പടരുകയായിരുന്നു. പൊള്ളലേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതേസമയം, തീപിടുത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ ആവശ്യത്തിലധികം വാണിജ്യ സിലിണ്ടറുകൾ റെസ്റ്റോറൻ്റിൽ സൂക്ഷിച്ചിരുന്നെന്നും ഇത് പൊട്ടിത്തെറിച്ചാകാം തീപിടിത്തമുണ്ടായതെന്നുമാണ് ഫയര്‍ ഫോഴ്സിന്‍റെ നിഗമനം.



Similar Posts