< Back
India
ഗോവയിലെ നിശാ ക്ലബ്ബിലെ തീപിടിത്തം; നാലുപേർ അറസ്റ്റിൽ
India

ഗോവയിലെ നിശാ ക്ലബ്ബിലെ തീപിടിത്തം; നാലുപേർ അറസ്റ്റിൽ

Web Desk
|
7 Dec 2025 9:42 PM IST

25 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ക്ലബ് മാനേജറെയും മൂന്ന് ജീവനക്കാരെയുമാണ് അറസ്റ്റ് ചെയ്തത്

ന്യൂഡൽഹി: ഗോവ നിശാ ക്ലബ്ബിലെ തീപിടിത്തത്തിൽ നാലുപേർ അറസ്റ്റിൽ. 25 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ക്ലബ് മാനേജറെയും മൂന്ന് ജീവനക്കാരെയുമാണ് അറസ്റ്റ് ചെയ്തത്. സുരക്ഷാ മുൻകരുതലുകളില്ലാതെ നടത്തിയ ഫയർ ഷോ ആണെന്ന് ചൂണ്ടിക്കാട്ടി കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്.

ക്ലബ്ബ് ഉടമ, മാനേജർ, പരിപാടിയുടെ സംഘാടകർ, ഗ്രാമമുഖ്യൻ എന്നിവർക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ക്ലബ്ബിനുള്ളിൽ പടക്കങ്ങൾ ഉപയോഗിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. പുറത്തേക്കുള്ള വഴികൾ കുറവായിരുന്നതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഗോവ സർക്കാർ അഞ്ചു ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു.

ഇന്നലെ അർധരാത്രിയോടെയായിരുന്നു നിശാക്ലബ്ബിൽ തീപിടിത്തമുണ്ടായത്. അപടകത്തിൽ 25 പേർക്കാണ് ജീവൻ നഷ്ടമായത്. മരിച്ചവരിൽ 14 ജീവനക്കാരും നാല് വിനോദ സഞ്ചാരികളും ഉണ്ടായിരുന്നതായി വിവരങ്ങൾ പുറത്തുവന്നു. ശേഷിക്കുന്ന ഏഴ് പേർ ആരൊക്കെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Similar Posts