< Back
India

India
180 കി.മീ വേഗത, 823 പേർക്ക് യാത്ര; ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ബംഗാളിന്
|1 Jan 2026 3:55 PM IST
ഇതിനോടകം ട്രെയിൻ പരീക്ഷണയോട്ടം പൂർത്തിയാക്കിയിട്ടുണ്ട്
കൊൽക്കത്ത: രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഗുവാഹത്തി - കൊൽക്കത്ത റൂട്ടിൽ സർവീസ് നടത്തും. പ്രധാനമന്ത്രി സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ട്രെയിനിൽ16 കോച്ചുകളിലായി 823 പേർക്ക് യാത്ര ചെയ്യാനാകും.
മണിക്കൂറിൽ 180 കി.മീ വേഗതയാണ് മറ്റൊരു സവിശേഷത. വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കോച്ചുകൾ നിർമിച്ചത് പൊതുമേഖലാ സ്ഥാപനമായ ബിഇഎഎലിൽ ആണ്. ഇതിനോടകം ട്രെയിൻ പരീക്ഷണയോട്ടം പൂർത്തിയാക്കിയിട്ടുണ്ട്. എസി ഫസ്റ്റ് ക്ലാസ്, എസി 2 ടയര്‍, എസി 3 ടയര്‍ എന്നിങ്ങനെ മൂന്നു തരം കോച്ചുകളാണ് ട്രെയിനിലുണ്ടാവുക.