India
Five held for trying to convert people in Uttar Pradesh
India

ആളുകളെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റാൻ ശ്രമിച്ചു; ഉത്തർപ്രദേശിൽ അഞ്ച് പേർ അറസ്റ്റിൽ‌‌‌‌

Web Desk
|
22 Sept 2024 6:25 PM IST

ധാരാളം മതഗ്രന്ഥങ്ങളും പോസ്റ്ററുകളും ഇവിടെനിന്നു കണ്ടെടുത്തു

മഥുര: ഉത്തര്‍പ്രദേശില്‍ ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചു എന്ന പേരിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 'തുളസി നഗർ ഇന്ദ്രപുരി കോളനിയിൽ മത സമ്മേളനം നടക്കുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. സംഭവ സ്ഥലത്തെത്തിയപ്പോൾ മതപരിവർത്തനത്തിനായി ഇവിടെ നിരവധി പുരുഷന്മാരും സ്ത്രീകളും ഒത്തുകൂടിയതായി കണ്ടെത്തി.'- സീനിയർ പൊലീസ് സൂപ്രണ്ട് ശൈലേഷ് കുമാർ പാണ്ഡെ പറഞ്ഞു.

സാംസൺ സാമുവൽ, അമർദിയോ, വികാസ് ഭോയ്, അജയ് സെൽവരാജ്, രാകേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 2021ലെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം പ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ധാരാളം മതഗ്രന്ഥങ്ങളും പോസ്റ്ററുകളും പൊതുപ്രഭാഷണ സംവിധാനങ്ങളും ഇവിടെനിന്നു കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Similar Posts