< Back
India
60കാരിയെ ബലാത്സംഗം ചെയ്തു: പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍
India

60കാരിയെ ബലാത്സംഗം ചെയ്തു: പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

Web Desk
|
17 Aug 2021 11:52 AM IST

മദ്യപിച്ചെത്തിയ പ്രതികള്‍ സ്ത്രീയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു

മധ്യപ്രദേശില്‍ 60 വയസുള്ള സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. പ്രതികളില്‍ രണ്ട് പേര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. സിംഗ്രൌലിയിലാണ് സംഭവം.

റെയിൽവേ ക്രോസിംഗിന് സമീപത്തുകൂടി വീട്ടിലേക്ക് പോകുമ്പോഴാണ് വയോധിക ആക്രമിക്കപ്പെട്ടത്. മദ്യപിച്ചെത്തിയ പ്രതികള്‍ സ്ത്രീയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികള്‍ സംഭവ സ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ടു. വയോധിക പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പൊലീസ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തെന്ന് സിംഗൗളിയിലെ അഡീഷണൽ പൊലീസ് സൂപ്രണ്ട് അനിൽ സോങ്കർ പറഞ്ഞു. പ്രതികള്‍ പൊലീസ് കസ്റ്റഡിയിലാണെന്നും ചോദ്യംചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശിൽ 2017 ജനുവരി മുതൽ 2021 ജൂൺ വരെ 26,708 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂട്ടബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം 37 ആണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ 27,827 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ആദ്യം മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ 50 വയസ്സുള്ള രോഗിയെ ബലാത്സംഗം ചെയ്ത സംഭവവും റിപ്പോര്‍ട്ട് ചെയ്തു.

Similar Posts