< Back
India

India
തമിഴ്നാട്ടില്‍ വാഹനാപകടം; അഞ്ച് ശബരിമല തീര്‍ഥാടകര്‍ മരിച്ചു
|30 Dec 2023 10:18 AM IST
മരിച്ചവര്‍ ചെന്നൈ തിരുവള്ളൂര്‍ സ്വദേശികളാണ്
പുതുക്കോട്ട: തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി അഞ്ച് അയ്യപ്പഭക്തര്‍ക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ലോറി വഴിയരികിൽ ചായക്കടക്ക് മുന്നിൽ നിന്ന തീർഥാടകരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. രണ്ട് തീർഥാടക വാഹനത്തിലേക്കും കാറിലേക്കും ലോറി പാഞ്ഞുകയറി. മരിച്ചവര്‍ ചെന്നൈ തിരുവള്ളൂര്‍ സ്വദേശികളാണ്. ഒരു കുട്ടിയടക്കം 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.