< Back
India
വണ്ടിപ്രാന്തൻമാരേ നിങ്ങളിത് കാണുക; ചെന്നൈ പ്ലാന്റ് നവീകരിക്കാനൊരുങ്ങി ഫോർഡ്
India

വണ്ടിപ്രാന്തൻമാരേ നിങ്ങളിത് കാണുക; ചെന്നൈ പ്ലാന്റ് നവീകരിക്കാനൊരുങ്ങി ഫോർഡ്

Web Desk
|
1 Nov 2025 2:13 PM IST

3250 കോടി രൂപ മുടക്കി മറമലൈ നഗറിലുള്ള പ്ലാന്റാണ് നവീകരിക്കുന്നത്

ചെന്നൈ: പുറത്തുവരുന്ന വാർത്തകൾ ഏതൊരു വണ്ടിപ്രാന്തൻമാരേയും സന്തോഷിപ്പിക്കുന്നതാണ്. വാഹനപ്രേമികളുടെ ഇഷ്ട ബ്രാന്റുകളിൽ ഒന്നായ ഫോർഡ് ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തിയേക്കും എന്ന രീതിയിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. 3250 കോടി രൂപ മുടക്കി ചെന്നൈയിലെ പ്ലാന്റ് നവീകരിക്കാൻ ഒരുങ്ങുകയാണ് ഫോർഡ്. എന്നാൽ, ഇന്ത്യൻ വിപണിയിലേക്കുള്ള മടങ്ങി വരവ് എന്നുണ്ടാകും എന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ് ഇന്ത്യ വിട്ടപ്പോൾ മുതൽ പലരീതിയിലുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നത്. ഫോർഡിന്റെ പ്ലാന്റ് മറ്റ് ചില കമ്പനികൾ ഏറ്റെടുത്തേക്കും എന്ന രീതിയിലുള്ള പല വാർത്തകളും വന്നിരുന്നു. എന്നാൽ, അഭ്യൂഹങ്ങളെല്ലാം അസ്ഥാനത്താണെന്ന് തെളിയിക്കുന്ന വാർത്തകളാണ് കമ്പനിയിൽ നിന്ന് വരുന്നത്. ചെന്നൈയിലെ തങ്ങളുടെ പ്ലാൻറ് അടുത്ത തലമുറ എഞ്ചിനുകളും നിർമ്മിക്കുന്നതിനായി പുനർനിർമ്മിക്കുമെന്നാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിർമ്മാണ സാന്നിധ്യം പുനരാരംഭിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിത്. തമിഴ്നാട് സർക്കാരുമായി ഒരു ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ടെന്നും കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

തമിഴ്‌നാട്ടിലെ മറമലൈ നഗറിലുള്ള പ്ലാന്റാണ് തുറക്കുന്നത്. നാല് വർഷം മുമ്പ് പൂട്ടിയ പ്ലാന്റിൽ 3250 കോടി രൂപ നിക്ഷേപം നടത്താനാണ് ഫോർഡിന്റെ തീരുമാനം. പ്ലാന്റിൽ നിന്ന് വർഷം രണ്ട് ലക്ഷം വാഹന എൻജിനുകൾ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ആഭ്യന്തര വിപണിയിൽ കാർ നിർമാണം പുനരാരംഭിക്കുന്നതിന് പുറമെ, യുഎസ് ഒഴികെയുള്ള അന്താരാഷ്ട്ര വിപണിയിലേക്ക് എൻജിൻ കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്. ഒരാഴ്ചക്കം കമ്പനി പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ട്. അഞ്ച് വർഷം മുമ്പാണ് കമ്പനി ഇന്ത്യയിൽ കാർ നിർമാണം നിർത്തിവെച്ചത്.

Related Tags :
Similar Posts