< Back
India
വിദേശസഞ്ചാരികൾക്ക് ഈ മാസം 15 മുതൽ ഇന്ത്യയിലെത്താം
India

വിദേശസഞ്ചാരികൾക്ക് ഈ മാസം 15 മുതൽ ഇന്ത്യയിലെത്താം

Web Desk
|
11 Oct 2021 10:03 PM IST

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കും തീരുമാനം ഗുണം ചെയ്യും

ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്ന വിദേശസഞ്ചാരികൾക്ക് അടുത്ത മാസം 15 മുതൽ ഇന്ത്യയിലെത്താം. ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്നവർക്ക് ഈ മാസം 15 മുതൽ വിസ അനുവദിക്കും. എന്നാൽ രാജ്യത്തെത്തുന്ന വിദേശികൾ എല്ലാ തരത്തിലുമുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

കോവിഡ് രാജ്യത്തെ ടൂറിസം മേഖലയെ വലിയ തോതിൽ ബാധിച്ചിരുന്നു. ഇതിൽനിന്നു കരകയറാന്‍ സർക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം സഹായിക്കുമെന്ന് ടൂർ ഓപ്പറേറ്റർമാർ പറയുന്നു. കൂടാതെ ഇപ്പോൾ ഷെഡ്യൂൾ ചെയ്ത വാണിജ്യ അന്താരാഷ്ട്ര വിമാനങ്ങൾ പുനരാരംഭിക്കാൻ സർക്കാർ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

വിദേശ ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യുന്ന കേന്ദ്രസർക്കാർ തീരുമാനം ആഗോളതലത്തിൽ ടൂറിസ്റ്റുകൾക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ്. കൂടാതെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കും തീരുമാനം ഗുണം ചെയ്യും.

Similar Posts