< Back
India
എൻ.ടി.ആറിൻറെ മകൾ ഉമാ മഹേശ്വരി മരിച്ച നിലയിൽ
India

എൻ.ടി.ആറിൻറെ മകൾ ഉമാ മഹേശ്വരി മരിച്ച നിലയിൽ

Web Desk
|
1 Aug 2022 6:50 PM IST

എൻ.ടി.ആറിൻറെ നാല് പെൺമക്കളിൽ ഇളയവളായ ഉമാ മഹേശ്വരി ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരിയാണ്

ഹൈദരാബാദ്: തെലങ്കാന മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടിയുടെ സ്ഥാപകനുമായ എന്‍.ടി രാമറാവുവിന്റെ മകള്‍ കെ. ഉമാ മഹേശ്വരി മരിച്ച നിലയില്‍. ഹൈദരാബാദിലെ വീട്ടില്‍ കിടപ്പുമുറിക്കകത്തെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

എന്‍.ടി.ആറിന്‍റെ നാല് പെണ്‍മക്കളില്‍ ഇളയവളായ ഉമാ മഹേശ്വരി ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരിയാണ്. കുറച്ചുനാളുകളായി അവര്‍ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. വിഷാദത്തെത്തുടര്‍ന്നാകാം ആത്മഹത്യചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Similar Posts