< Back
India

India
ബംഗാളിൽ മുൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷന് നേരേ ആക്രമണം
|27 Sept 2021 5:07 PM IST
തെരഞ്ഞെടുപ്പ് കമ്മീഷൻ ബംഗാൾ സർക്കാരിനോട് വിശദീകരണം തേടി
ബംഗാളിൽ ബി.ജെ.പിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിനെ തൃണമൂൽ പ്രവർത്തകർ ആക്രമിച്ചു. മാർക്കറ്റിൽ വച്ചാണ് ആക്രമണം നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥലത്ത് എത്തിയതായിരുന്നു ദിലീപ് ഘോഷ്. വധശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു.
സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ബംഗാൾ സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.