< Back
India
ഡൽഹിയിൽ കോൺഗ്രസിന് തിരിച്ചടി; മുൻ എം.പി മഹാബൽ മിശ്ര എ.എ.പിയിൽ
India

ഡൽഹിയിൽ കോൺഗ്രസിന് തിരിച്ചടി; മുൻ എം.പി മഹാബൽ മിശ്ര എ.എ.പിയിൽ

Web Desk
|
20 Nov 2022 1:56 PM IST

കോൺഗ്രസ് ടിക്കറ്റിൽ എം.പി, എം.എൽ.എ, ഡൽഹി മുൻസിപ്പൽ കൗൺസിലർ പദവികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നേതാവ് മഹാബൽ മിശ്ര

ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി മുൻ എം.പിയും പാർട്ടി നേതാവുമായ മഹാബൽ മിശ്ര എ.എ.പിയിൽ ചേർന്നു. പൂർവാഞ്ചൽ സമുദായത്തിൽ വലിയ സ്വാധീനമുള്ള നേതാവാണ് മിശ്ര.

1953-ൽ ബിഹാറിൽ ജനിച്ച മഹാബൽ മിശ്ര 1997-ലാണ് സജീവ രാഷ്ട്രീയത്തിലിറങ്ങിയത്. അതേവർഷം തന്നെ ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മിശ്ര പിന്നീട് ഒരു തവണ ലോക്‌സഭയിലേക്കും മൂന്നു തവണ ഡൽഹി നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

ഡിസംബർ നാലിനാണ് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴിനാണ് വോട്ടെണ്ണൽ. മുൻസിപ്പൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പൊതു റാലിയെ അഭിസംബോധന ചെയ്യാൻ കെജ്‌രിവാൾ പഹഡ്ഗഞ്ചിൽ എത്തിയപ്പോഴാണ് മിശ്ര എ.എ.പിയിൽ ചേർന്നത്.

Similar Posts