< Back
India
Former Gujarat Chief Minister Vijay Rupani also in the crashed plane
India

തകർന്ന വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും; ഗുരുതര പരിക്കെന്ന് റിപ്പോർട്ട്

Web Desk
|
12 Jun 2025 3:29 PM IST

അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് തകർന്നുവീണത്.

അഹമ്മദാബാദ്: അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും. അദ്ദേഹത്തിന് അപകടത്തിൽ ഗുരുതര പരിക്കേറ്റതായാണ് വിവരം. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 69-കാരനായ രൂപാണി ആനന്ദിബെൻ പട്ടേലിന്റെ പിൻഗാമിയായി 2016 മുതൽ 2021 വരെയാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നത്.

അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് തകർന്നുവീണത്. 230 യാത്രികരും 12 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ നൂറിലധികം യാത്രക്കാർ മരിച്ചതായാണ് ഗുജറാത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തെ തുടർന്നുള്ള സാഹചര്യം വിലയിരുത്തി. ആഭന്തരമന്ത്രി അമിത് ഷാ അഹമ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അപകടത്തെ തുടർന്ന് അഹമ്മദാബാദ് വിമാനത്താവളം അടച്ചു. വൈകിട്ട് അഞ്ചുവരെയാണ് വിമാനത്താവളം അടച്ചത്.

Similar Posts