< Back
India
former pak cricketer birthday wishes to pm modi
India

'ഭാരതത്തിന്റെ രക്ഷിതാവ് മോദിക്ക് ജന്മദിനാശംസകൾ'; ആശംസയുമായി മുൻ പാക് താരം; അതൊന്നും വേണ്ടെന്ന് ‘നീരവ് മോദി‘

Web Desk
|
18 Sept 2023 4:16 PM IST

ഇന്ത്യക്ക് ലോകത്തെ നയിക്കാൻ കഴിയുമെന്ന് മോദി തെളിയിച്ചിട്ടുണ്ടെന്നും താരം അഭിപ്രായപ്പെട്ടു.

കറാച്ചി: പ്രധാനമ​ന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസയുമായി മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. ഇന്നലെയാണ് തന്റെ എക്സ് (മുൻപ് ട്വിറ്റർ) ഹാൻഡിലിലൂടെ കനേരിയ മോദിക്ക് ആശംസ നേർന്നത്. മോദിയെ ‘ഭാരതത്തിന്റെ രക്ഷിതാവ്’ എന്ന് വിശേഷിപ്പിച്ചായിരുന്നു ചിത്രം സഹിതം ഡാനിഷ് കനേരിയ ആശംസാ ട്വീറ്റ് പങ്കുവച്ചത്. ഇന്ത്യക്ക് ലോകത്തെ നയിക്കാൻ കഴിയുമെന്ന് മോദി തെളിയിച്ചിട്ടുണ്ടെന്നും കനേരിയ അഭിപ്രായപ്പെട്ടു.

‘ഇന്ത്യൻ പ്രധാനമന്ത്രിയും ഭാരതത്തിന്റെ രക്ഷിതാവുമായ ശ്രീ നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ. ഇന്ത്യക്ക് ലോകത്തെ നയിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി മോദി തെളിയിച്ചിട്ടുണ്ട്. ഇന്ന് ലോകം മുഴുവൻ 'വസുധൈവ കുടുംബക'ത്തെ (ലോകം ഒരു കുടുംബം) കുറിച്ചാണ് സംസാരിക്കുന്നത്. അദ്ദേഹത്തിന് നല്ല ആരോഗ്യത്തിനും വിജയത്തിനും വേണ്ടി ഞാൻ ഭഗവാൻ ശ്രീരാമനോട് പ്രാർഥിക്കുന്നു’- എന്നായിരുന്നു കനേരിയയുടെ ജന്മദിനാശംസ.

എന്നാൽ, ഇതിനെതിരെ വിമർശനവുമായി നീരവ് മോദിയുടെ പേരിലുള്ള അക്കൗണ്ട് രം​ഗത്തെത്തി. ‘ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടരുത്. ഞങ്ങളുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയെ കുറിച്ച് ഒരു പാകിസ്താനിയും ഒരക്ഷരം പോലും മിണ്ടരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു’ എന്നായിരുന്നു ഇയാളുടെ ട്വീറ്റ്.

ഇതിനും മറുപടിയുമായി കനേരിയ എത്തി. ‘കാബൂൾ മുതൽ കാമരൂപ് വരെ, ഗിൽജിത്ത് മുതൽ രാമേശ്വരം വരെ നമ്മൾ ഒന്നാണ്, പക്ഷേ അത് മനസിലാകുന്നില്ലെങ്കിൽ ഞാനെന്ത് ചെയ്യും. അതിനാൽ, നിങ്ങളുടെ ഉപദേശം പപ്പുവിനോട് പോയി പറഞ്ഞാൽ മതി‘- എന്നായിരുന്നു കനേരിയയുടെ മറുപടി.

മോദിക്ക് പിറന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും രം​ഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേർന്നതിനൊപ്പം 'നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നു' എന്നും എക്സിൽ പിണറായി വിജയൻ കുറിച്ചിരുന്നു. 'പി.എം നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ' എന്ന ഒറ്റവരിയാണ് രാഹുൽ 'എക്സിൽ' പങ്കുവച്ചത്. പ്രധാനമന്ത്രിയുടെ 73ാം ജന്മദിനമായിരുന്നു ഇന്നലെ.




Similar Posts