< Back
India
മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ ഭർത്താവ് ദേവിസിംഗ് ഷെഖാവത്ത് അന്തരിച്ചു
India

മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ ഭർത്താവ് ദേവിസിംഗ് ഷെഖാവത്ത് അന്തരിച്ചു

Web Desk
|
24 Feb 2023 6:18 PM IST

ദേവിസിംഗ് ഷെഖാവത്തിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി

പൂനെ: മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ ഭർത്താവ് ദേവിസിംഗ് ഷെഖാവത്ത് (89) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. രാവിലെ 9 മണിയോടെ പൂനെയിലെ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ദേവിസിംഗ് ഷെഖാവത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ദേവിസിംഗ് ഷെഖാവത്തെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

എൻസിപി അധ്യക്ഷൻ ശരദ് പവാറും ഷെഖാവത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

മുതിർന്ന കോൺഗ്രസ് നേതാവും പ്രശസ്ത കർഷകനുമായ ശ്രീ ദേവിസിംഗ് രൺസിംഗ് ശെഖാവത് ജിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് ശരദ് പവാർ പറഞ്ഞു. ദേവിസിംഗ് ഷെഖാവത്തിന്റെ വിയോഗ വാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രതികരിച്ചു.

ശ്രീമതി പ്രതിഭാ സിംഗ് പാട്ടീൽ ജിയോടും അവരുടെ കുടുംബത്തോടും തന്റെ അനുശോചനം അറിയിക്കുന്നുവെന്ന് രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.

Similar Posts