< Back
India
campaigning, KCR ,Former Telangana CM KCR,കെ. ചന്ദ്രശേഖർ റാവുവിന്  വിലക്ക്‌,തെരഞ്ഞെടുപ്പ് പ്രചാരണം,കെ.സി.ആര്‍,തെലങ്കാന,ലോക്സഭാ തെരഞ്ഞെടുപ്പ്
India

അപകീർത്തികരമായ പ്രസ്താവന; കെ. ചന്ദ്രശേഖർ റാവുവിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്ക്‌

Web Desk
|
1 May 2024 7:34 PM IST

ഇന്ന് രാത്രി എട്ടുമണിക്ക് വിലക്ക് നിലവിൽ വരും

ഹൈദരാബാദ്: മുൻ തെലുങ്കാന മുഖ്യമന്ത്രിയും ബി.ആര്‍.എസ് അധ്യക്ഷനുമായ കെ.ചന്ദ്രശേഖർ റാവുവിനെ പ്രചാരത്തിൽ നിന്ന് വിലക്കി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പ്രചാരത്തിൽ നിന്നും 48 മണിക്കൂർ വിലക്കിയത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്കെതിരെയുള്ള പരാമർശത്തിനാണ് വിലക്ക്. ഇന്ന് രാത്രി എട്ടുമണിക്ക് ചന്ദ്രശേഖർ റാവുവിന്റെ വിലക്ക് നിലവിൽ വരും.

കോൺഗ്രസ് നേതാവ് ജി നിരഞ്ജൻ്റെ പരാതിയിൽ കെ ചന്ദ്രശേഖർ റാവുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു.കോൺഗ്രസ് പാർട്ടിക്കെതിരെ അപകീർത്തികരവും ആക്ഷേപകരവുമായ പരാമർശങ്ങളാണ് ചന്ദ്രശേഖർ റാവും നടത്തിയതെന്നാണ് പരാതി.അദ്ദേഹത്തിൻ്റെ പ്രസ്താവന മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസില്‍ പറയുന്നു.

Similar Posts