< Back
India
ഫണ്ട് ദുരുപയോഗം ചെയ്തു; തമിഴ്നാട് മുന്‍മന്ത്രിയ്ക്ക് അഞ്ച് വര്‍ഷം തടവ്
India

ഫണ്ട് ദുരുപയോഗം ചെയ്തു; തമിഴ്നാട് മുന്‍മന്ത്രിയ്ക്ക് അഞ്ച് വര്‍ഷം തടവ്

Web Desk
|
29 Sept 2021 7:48 PM IST

എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും വേണ്ടിയുള്ള പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്

ഫണ്ട് ദുരുപയോഗം ചെയ്ത കുറ്റത്തിന് തമിഴ്നാട്ടിലെ മുന്‍മന്ത്രി ഇന്ദിരാ കുമാരിയ്ക്കും ഭര്‍ത്താവ് ബാബുവിനും പ്രത്യേക കോടതി അഞ്ച് വര്‍ഷം തടവ് വിധിച്ചു. 1991-96 കാലത്ത് ഓള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം സര്‍ക്കാരിലെ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായിരിക്കേ ഫണ്ട് ദുരുപയോഗം ചെയ്ത കുറ്റത്തിനാണ് തടവ് ശിക്ഷ. എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും വേണ്ടിയുള്ള പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

ഇന്ദിരാ കുമാരി സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 15.54 ലക്ഷം രൂപ ഭര്‍ത്താവ് ബാബു നടത്തുന്ന ട്രസ്റ്റിലേക്ക് വകമാറ്റി ചെലവഴിച്ചെന്നാണ് കേസ്.1997ല്‍ സര്‍ക്കാര്‍ ഫണ്ട് മറ്റുകാര്യങ്ങള്‍ക്ക് വേണ്ടി വകമാറ്റി ചെലവാക്കിയതില്‍ മുന്‍മന്ത്രിയടക്കം ധാരാളം പേര്‍ക്കെതിരെ കേസ് എടുത്തിരുന്നു.

Similar Posts