< Back
India
Former UP Congress Chief Accepts Ram Temple Event Invitation
India

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് യു.പി മുൻ പി.സി.സി അധ്യക്ഷൻ

Web Desk
|
17 Jan 2024 12:03 PM IST

ചടങ്ങിൽ പങ്കെടുക്കരുതെന്ന് പാർട്ടി നിർദേശമില്ലെന്ന് നിർമൽ ഖാത്രി പറഞ്ഞു.

ലഖ്‌നോ: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് യു.പി മുൻ പി.സി.സി അധ്യക്ഷൻ നിർമൽ ഖാത്രി. രാമഭക്തനാവുന്നത് ഒരു തെറ്റല്ല, ഈ ഭക്തിയിൽ താൻ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. മതത്തിന്റെ പേരിൽ രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതിന് താൻ എതിരാണെന്നും ഖാത്രി പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, അധീർ രഞ്ജൻ ചൗധരി എന്നിവർ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചിരുന്നു. ബി.ജെ.പിയും ആർ.എസ്.എസും പ്രതിഷ്ഠാ ചടങ്ങ് മോദിയുടെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയതുകൊണ്ടാണ് പങ്കെടുക്കാത്തതെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നേതാക്കൾ പങ്കെടുക്കില്ലെന്നാണ് പാർട്ടി പറഞ്ഞതെന്നും എന്നാൽ മറ്റാരും പങ്കെടുക്കരുതെന്ന് നിർദേശമില്ലെന്നും നിർമൽ ഖാത്രി പറഞ്ഞു. അതിനിടെ നിലവിലെ പി.സി.സി അധ്യക്ഷൻ അജയ് റായ് അടക്കമുള്ള നേതാക്കൾ കഴിഞ്ഞ ദിവസം അയോധ്യ സന്ദർശിച്ചിരുന്നു. സരയൂ നദിയിൽ സ്‌നാനം ചെയ്ത നേതാക്കൾ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും ചെയ്തിരുന്നു. അവിനാശ് പാണ്ഡെ, ദീപേന്ദർ ഹൂഡ, അഖിലേഷ് പ്രതാപ് സിങ് തുടങ്ങിയവരാണ് അയോധ്യയിലെത്തിയത്.


Similar Posts