< Back
India
Four dead as building collapses in Thane
India

മഹാരാഷ്ട്രയിൽ മൂന്നു നില കെട്ടിടം തകർന്നു വീണ് അപകടം: മരണം ആറായി

Web Desk
|
30 April 2023 4:49 PM IST

ശനിയാഴ്ച ഉച്ചയ്ക്ക് 1.45 നാണ് കെട്ടിടം തകർന്ന് വീണ് അപകടം സംഭവിച്ചത്

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി പട്ടണത്തിൽ തകർന്നുവീണ മൂന്നു നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെ മരണസംഖ്യ ആറായി. 15 പേരെ രക്ഷപെടുത്തിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവരാണ സേനയുടെയും നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്

ശനിയാഴ്ച ഉച്ചയ്ക്ക് 1.45 നാണ് കെട്ടിടം തകർന്ന് വീണ് അപകടം സംഭവിച്ചത്. ശനിയാഴ്ച രാത്രിയോടെ സംഭവ സ്ഥലം സന്ദർശിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്നും അറിയിച്ചു.


Similar Posts