< Back
India

India
ഡൽഹിയിൽ വൻ തീപിടുത്തത്തിൽ രണ്ട് കുട്ടികളടക്കം 4 പേർ വെന്തുമരിച്ചു
|14 March 2024 10:02 AM IST
പുലർച്ചെ 5.20 ഓടെയാണ് തീപിടുത്തമുണ്ടാകുന്നത്
ന്യൂഡൽഹി: ഷാദ്രയിലുണ്ടായ വൻ തീപിടുത്തത്തിൽ രണ്ട് കുട്ടികളടക്കം നാല്പേർ വെന്തുമരിച്ചു.പുലർച്ചെ 5.20 ഓടെയാണ് വൻ തീപിടുത്തമുണ്ടാകുന്നത്. നാല് നിലയുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കാർ പാർക്കിങ്ങ് എരിയയിലുണ്ടായ തീപിടുത്തം പെട്ടെന്ന് താഴത്തെ നിലകളിലേക്ക് പടരുകയായിരുന്നു.
മൂന്ന് പുരുഷന്മാരെയും നാല് സ്ത്രീകളെയും രണ്ട് കുട്ടികളെയുമടക്കം ഒമ്പത് പേരെ സംഘം ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ മരിച്ചവരും ഒമ്പത് പേരിലുണ്ടോ എന്നതിൽ വ്യക്തതയില്ല.
ഇടുങ്ങിയ റോഡുകൾ ഉള്ള തെരുവിലേക്ക് ഫയർ ഫോഴ്സ് അധികൃതരുടെ വാഹനങ്ങൾക്ക് എത്താൻ കഴിയാത്തത് രക്ഷാപ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കി. അതെ സമയം മരണ സംഖ്യ ഇനിയും ഉയരുമോ എന്ന് ആശങ്കയുണ്ട്.