< Back
India
ആന്ധ്രാപ്രദേശില്‍ മീന്‍ ലോറി മറിഞ്ഞ് നാലു മരണം; 10 പേര്‍ക്ക് പരിക്ക്
India

ആന്ധ്രാപ്രദേശില്‍ മീന്‍ ലോറി മറിഞ്ഞ് നാലു മരണം; 10 പേര്‍ക്ക് പരിക്ക്

Web Desk
|
14 Jan 2022 10:42 AM IST

ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ തഡെപള്ളിഗുഡെമിൽ മീന്‍ ലോറി മറിഞ്ഞ് നാലു പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.

ദുവ്വഡയിൽ നിന്ന് നാരായണപുരത്തേക്ക് മത്സ്യവുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്.14 പേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ചു പേര്‍ ലോറിക്കുള്ളില്‍ കുടുങ്ങിയിട്ടുണ്ട്. ഇവരുടെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.



Similar Posts