< Back
India

India
അറബിക്കടലിൽ ഹെലികോപ്റ്റർ തകർന്നു വീണ് നാലുപേർ മരിച്ചു
|28 Jun 2022 6:29 PM IST
മരിച്ചവരിൽ മൂന്ന് പേർ ഒഎൻജിസി ജീവനക്കാരാണ്
ന്യൂഡൽഹി: മുംബൈയിൽ ഒൻപത് പേരുമായി പോയ ഹെലികോപ്പ്റ്റർ തകർന്ന് വീണ് നാല് പേർ മരിച്ചു. ഒഎൻജിസി സാഗർ കിരൺ റിഗിന് സമീപം അറബിക്കടലിലാണ് ഹെലികോപ്പ്റ്റർ തകർന്നു വീണത്. മരിച്ചവരിൽ മൂന്ന് പേർ ഒഎൻജിസി ജീവനക്കാരാണ്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഒഎൻജിസി ട്വീറ്റ് ചെയ്തു. സിക്കോർസ്‌കി എസ്-76ഡി ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്.
രക്ഷാ പ്രവർത്തനത്തിനായി സിവിൽ ഏവിയേഷന്റെ ഒരു സംഘം സംഭവ സ്ഥലത്തെത്തിയിരുന്നു. അപകടത്തിൽ അഞ്ച് പേരെ രക്ഷപ്പെടുത്തിയെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽപെട്ട ഒമ്പത് പേരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നാല് പേരുടെ ജീവൻ രക്ഷിക്കാനായില്ല. രക്ഷപ്പെട്ട 5 പേരും നാവികസേനയുടെ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.