< Back
India

India
ഉത്തർപ്രദേശിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് നാല് പേർ മരിച്ചു
|15 Sept 2023 3:15 PM IST
ഗ്രേറ്റർ നോയിഡയിലെ അമ്രപാലിയിലാണ് അപകടമുണ്ടായത്
ഡൽഹി: ഉത്തർപ്രദേശിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് നാല് പേർ മരിച്ചു. ഗ്രേറ്റർ നോയിഡയിലെ അമ്രപാലിയിലാണ് അപകടമുണ്ടായത്. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെ ഏഴു മണിയോടെയാണ് സംഭവം. അപകടത്തിൽപ്പെട്ടവരെല്ലാം തൊഴിലാളികളാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല.