< Back
India

India
ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് നേരെ എബിവിപി ആക്രമണം; ഡൽഹി യൂണിവേഴ്‌സിറ്റിയിൽ പ്രതിഷേധം
|12 Sept 2025 8:49 PM IST
യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുന്നിലായിരുന്നു ഫ്രറ്റേണിറ്റി പ്രതിഷേധം
ന്യൂഡൽഹി: ഡൽഹി യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഫ്രറ്റേണിറ്റി സ്ഥാനാർഥികളെയും പ്രവർത്തകരെയും ആക്രമിച്ച് എബിവിപി. നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും നോക്കി നിൽക്കെ ആയിരുന്നു ആക്രമണം.
ഇന്ന് ഡൽഹി യൂണിവേഴ്‌സിറ്റി അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച പ്രവർത്തകർ ഫ്രറ്റേണിറ്റി പ്രവർത്തകരുടെ സ്ഥാനാർഥിത്വം പുനഃസ്ഥാപിക്കണമെന്നും അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.