< Back
India

India
അപകീര്‍ത്തി കേസ്; രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വാറന്‍റ്
|24 May 2025 11:47 AM IST
2018ൽ രാഹുൽ ഗാന്ധി ബിജെപിക്കെതിരെ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിലാണ് നടപടി
റാഞ്ചി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ല വാറന്‍റ് പുറപ്പെടുവിച്ചു. ജൂൺ 26ന് നേരിട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ട് ജാർഖണ്ഡ് ചൈബാസ കോടതിയാണ് വാറന്‍റ് പുറപ്പെടുവിച്ചത്. 2018ൽ രാഹുൽ ഗാന്ധി ബിജെപിക്കെതിരെ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിലാണ് നടപടി.
2018ല്‍ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് വേളയിലായിരുന്നു രാഹുലിന്‍റെ വിവാദ പരാമര്‍ശം. അമിത് ഷാ കൊലക്കേസ് പ്രതി എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.
അതേസമയം രാഹുൽ ഗാന്ധി ജമ്മു കശ്മീരിലെ പൂഞ്ചിലെത്തി. പാകിസ്താൻ ഷെല്ലാക്രമണത്തിൽ ദുരിതത്തിലായ കുടുംബങ്ങളെ രാഹുൽ സന്ദർശിക്കും. പൂഞ്ചിലെ ഷെല്ലാക്രമണത്തിൽ 13 പേർക്കാണ് ജീവൻ നഷ്ടമായത്.