< Back
India

India
മണിപ്പൂരിൽ വീണ്ടും സംഘർഷം; സൈനികൻ കൊല്ലപ്പെട്ടു
|17 Jan 2024 2:38 PM IST
ഐ.ആർ.ബി കമാൻഡോ ആയ വാങ്‌ഖെം സോമോർജിത്ത് ആണ് കൊല്ലപ്പെട്ടത്.
ഇംഫാൽ: മണിപ്പൂരിൽ അതിർത്തി മേഖലയായ മോറെയിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. തലസ്ഥാനമായ ഇംഫാലിൽനിന്ന് 110 കിലോമീറ്റർ അകലെയാണ് മോറെ. ഇന്ന് രാവിലെ മുതൽ ഇവിടെ ഏറ്റുമുട്ടൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
മോറെയിലെ സൈനിക പോസ്റ്റിന് നേരെ അക്രമികൾ ബോംബ് എറിയുകയും വെടിയുതിർക്കുകയും ചെയ്തു. ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ പ്രധാന വ്യപാര കേന്ദ്രമാണ് മോറെ. അക്രമികൾ താൽക്കാലിക സൈനിക പോസ്റ്റിന് നേരെ ആർ.പി.ജി ഷെല്ലുകൾ വർഷിച്ചെന്നും സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുണ്ടായെന്നും പൊലീസ് പറഞ്ഞു.
ഐ.ആർ.ബി കമാൻഡോ ആയ വാങ്‌ഖെം സോമോർജിത്ത് ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പൊലീസ് ഓഫീസറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് ഗോത്രവിഭാഗക്കാരെ അറസ്റ്റ് ചെയ്തതിനെതിരെ കുകി വിഭാഗക്കാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയതാണ് വീണ്ടും സംഘർഷത്തിലേക്ക് നയിച്ചത്.