< Back
India
മദ്യം വാങ്ങാന്‍ പത്തു രൂപ നല്‍കിയില്ല; സുഹൃത്തുക്കള്‍ 50കാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
India

മദ്യം വാങ്ങാന്‍ പത്തു രൂപ നല്‍കിയില്ല; സുഹൃത്തുക്കള്‍ 50കാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

Web Desk
|
28 Oct 2021 10:35 AM IST

മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലാണ് സംഭവം നടന്നത്

മദ്യം വാങ്ങാന്‍ പത്തു രൂപ നല്‍കാത്തതിനെ തുടര്‍ന്ന് രണ്ടു സുഹൃത്തുക്കള്‍ ചേര്‍ന്ന് മധ്യവയസ്കനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അന്‍പതുകാരനായ ഭഗവത് സീതാറാം ഫേസ് ആണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലാണ് സംഭവം നടന്നത്.

സീതാറാം സുഹൃത്തുക്കളായ വിനോദ് ലക്ഷ്മണ്‍ വാങ്കഡേ(40), ദിലീപ് ത്രയംബക് ബോഡേ(35) എന്നിവര്‍ക്കൊപ്പം മദ്യശാലയിലേക്കു പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. മദ്യം വാങ്ങാന്‍ 10 രൂപ നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ സീതാറാം പണം തരില്ലെന്നത് പറഞ്ഞതാണ് സുഹൃത്തുക്കളെ പ്രകോപിതരാക്കിയത്. മദ്യശാലക്ക് പുറത്തേക്ക് പോവുകയായിരുന്ന സീതാറാമിനെ വിനോദും ദിലീപും ചേര്‍ന്ന് വലിയൊരു വടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സീതാറാം കുഴഞ്ഞുവീഴുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. പൊലീസെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന സീതാറാമിനെയാണ് കണ്ടത്. പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Related Tags :
Similar Posts