< Back
India

India
ഇന്ധനവില നാളയെും കൂട്ടും; പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിപ്പിക്കുന്നത്
|5 April 2022 10:33 PM IST
അന്താരാഷ്ട്ര വിപണയിൽ എണ്ണവില കൂടിയെന്ന് ചൂണ്ടിക്കാട്ടിയാണ് വില കുത്തനെ കൂട്ടുന്നത്
രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് നാളെ വർധിപ്പിക്കുന്നത്. ഇന്നലെയും ഇന്ധനവില കൂട്ടിയിരുന്നു.
തിരുവനന്തപുരത്ത് പെട്രോളിന് 117.08 രൂപയും ഡീസലിന് 103.84 രൂപയും, കോഴിക്കോട് പെട്രോൾ 115.34, ഡീസൽ 102.24 എന്നിങ്ങനെയാകും നാളത്തെ വില. 15 ദിവസത്തിനിടെ ഒരു ലിറ്റർ പെട്രോളിന് കൂട്ടിയത് 10.89 രൂപയും ഡീസലിന് 10.52 രൂപയുമാണ്. ഇന്നലെ പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് അടിക്കടി വില വർധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണയിൽ എണ്ണവില കൂടിയെന്ന് ചൂണ്ടിക്കാട്ടിയാണ് വില കുത്തനെ കൂട്ടുന്നത്.