< Back
India
Man Sets His Tempo fire
India

ട്രാഫിക് പിഴ ചുമത്തിയതില്‍ പ്രകോപിതനായ യുവാവ് സ്വന്തം വാഹനം കത്തിച്ചു

Web Desk
|
20 Aug 2024 10:14 AM IST

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ തിങ്കളാഴ്ചയാണ് സംഭവം

ബുലന്ദ്ഷഹര്‍: ട്രാഫിക് പൊലീസ് പിഴ ചുമത്തിയതില്‍ പ്രകോപിതനായ യുവാവ് സ്വന്തം വാഹനം കത്തിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ തിങ്കളാഴ്ചയാണ് സംഭവം.

നോ പാർക്കിംഗ് ഏരിയയില്‍ വാഹനം പാർക്ക് ചെയ്തതിന് ട്രാഫിക് പൊലീസുകാർ പിഴ ചുമത്തിയതിനെ തുടർന്ന് പ്രകോപിതനായ ടെമ്പോ ഡ്രൈവർ പൊലീസുമായുള്ള തർക്കത്തെ തുടർന്ന് തൻ്റെ വാഹനത്തിന് തീയിടുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് യുവാവ് പുതിയ ടെമ്പോ വാങ്ങുന്നത്. ഈ ടെമ്പോയാണ് കത്തിച്ചത്. തുടര്‍ന്ന് പൊലീസ് വിവരമറിയച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയെത്തി തീയണക്കുകയായിരുന്നു. വാഹനം കത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

രക്ഷാബന്ധൻ പ്രമാണിച്ച് സുഗമമായ ഗതാഗതം ഉറപ്പാക്കാൻ വിവിധ സ്ഥലങ്ങളിൽ പൊലീസിനെ വിന്യസിച്ചിരുന്നു. പഹാസു-ഖുർജ റോഡിൽ ലോഡിറക്കാത്ത ടെമ്പോ പാർക്ക് ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. പാർക്ക് ചെയ്ത ടെമ്പോയെക്കുറിച്ച് വിവരമറിയിച്ചതിനെ തുടർന്ന് കരൂരി സ്റ്റേഷൻ ഇൻ-ചാർജ് അനധികൃത പാർക്കിങ്ങിന് പിഴ ചുമത്തുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ വാഹനം മറ്റൊരിടത്തേക്ക് മാറ്റി തീയിട്ടു. കടയില്‍ നിന്നും സാധനങ്ങൾ വാങ്ങാൻ റോഡരികിൽ വാഹനം നിർത്തിയപ്പോഴാണ് പൊലീസ് പിഴ ചുമത്തിയതെന്നാണ് ഡ്രൈവറുടെ വാദം.

Similar Posts