< Back
India
ജി-20 ഉച്ചകോടിക്ക് നാളെ തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദി ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തി
India

ജി-20 ഉച്ചകോടിക്ക് നാളെ തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദി ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തി

Web Desk
|
8 Sept 2023 11:15 PM IST

ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം കൂടുതൽ ശക്തമാക്കാൻ ചർച്ചയിൽ തീരുമാനമായി

ന്യൂഡൽഹി: ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി-20 ഉച്ചകോടിക്ക് നാളെ തുടക്കം. ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് തുടങ്ങിയവർ ഡൽഹിയിലെത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം കൂടുതൽ ശക്തമാക്കാൻ ചർച്ചയിൽ തീരുമാനം.

ഇന്ന് രാത്രി ഏഴു മണിയോടെയാണ് ജോ ബൈഡൻ ഇന്ത്യയിലെത്തിയത്. തുടർന്നാണ് ബൈഡൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച്ച നടത്തിയത്. ഒരു മണിക്കൂറോളം നീണ്ടു നിന്ന ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് ധാരണയായി. ഇതുകൂടാതെ ഇരു രാജ്യങ്ങളും തന്ത്രപ്രധാനമായ പങ്കാളികളാണെന്ന് ആവർത്തിച്ചു കൊണ്ട് നിരവധി മേഖലകളിൽ ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനമുണ്ടായി. അമേരിക്കയിൽ നിന്ന് ഇന്ത്യ 31 ആക്രമണ ഡ്രോണുകൾ വാങ്ങുന്നതിൽ നിന്ന് തുടങ്ങി ജെറ്റിന്റെ നിർമാണത്തിൽ വരെ യോജിച്ച് പ്രവർത്തിക്കും.

ചന്ദ്രയാൻ 3ന്റെ വിജയത്തിൽ ഇന്ത്യയിലെ ശാസ്ത്രജ്ഞമാരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അമേരിക്ക അഭിനന്ദിച്ചു. കൂടാതെ നിരവധി ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു. ഇതിനു പുറമെ യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്തിന് അമേരിക്ക പൂർണ പിന്തുണ നൽകുമെന്നും ജോ ബൈഡൻ അറിയിച്ചു. നേരത്തെ മൗറീഷ്യസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ തലവൻമാരുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു.

Similar Posts