< Back
India
Hardeep Singh Puri, G20 food fest

Hardeep Singh Puri

India

'ലോകത്തിന്റെ രുചി അറിയൂ'; ജി20 അന്താരാഷ്ട്ര ഫുഡ് ഫെസ്റ്റിന് തുടക്കം

Web Desk
|
11 Feb 2023 6:25 PM IST

ചൈന, തുർക്കി, ജപ്പാൻ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിഭവങ്ങൾ ഫെസ്റ്റിൽ ലഭിക്കും.

ന്യൂഡൽഹി: ജി20 അന്താരാഷ്ട്ര ഫുഡ് ഫെസ്റ്റിന് ഡൽഹിയിൽ തുടക്കം. തൽകതോറ സ്‌റ്റേഡിയത്തിൽ കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡൽഹി മുൻസിപ്പൽ കൗൺസിൽ ആണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ചൈന, തുർക്കി, ജപ്പാൻ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിഭവങ്ങൾ ഫെസ്റ്റിൽ ലഭിക്കും.

രണ്ട് ദിവസത്തെ പരിപാടിയിൽ 14 ഇന്ത്യൻ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും വിഭവങ്ങളുണ്ട്. ഗുജറാത്ത്, തമിഴ്‌നാട്, തെലങ്കാന, ഡൽഹി, ബിഹാർ, പഞ്ചാബ്, കശ്മീർ, ഉത്തർപ്രദേശ്, കേരളം, മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ, മണിപ്പൂർ, മേഘാലയ എന്നീ സംസ്ഥാനങ്ങളാണ് ഫെസ്റ്റിൽ പങ്കെടുക്കുന്നത്.

താജ് പാലസ്, താജ് മഹൽ, കൊണാട്ട്, താജ് അംബാസഡർസ്, ലെ മെറിഡിയൻ, ഐ.ടി.സി മൗര്യ ആന്റ് ദി പാർക്ക് തുടങ്ങിയ പ്രശസ്ത ഹോട്ടലുകൾ ഫെസ്റ്റിൽ തങ്ങളുടെ തനത് വിഭവങ്ങളുമായി പങ്കെടുക്കുന്നുണ്ട്.






Related Tags :
Similar Posts