< Back
India
G20 summit northen railway cancelled 300 trains
India

ജി-20 ഉച്ചകോടി: 300 ട്രെയിനുകൾ റദ്ദാക്കി

Web Desk
|
3 Sept 2023 6:41 AM IST

ഉച്ചകോടി നടക്കുന്ന 9,10, 11 തിയതികളിലാണ് നിയന്ത്രണം.

ന്യൂഡൽഹി: ജി 20 ഉച്ചകോടിയുടെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നോർത്തേൺ റെയിൽവേ 300 ട്രെയിനുകൾ റദ്ദാക്കി. 36 ട്രെയിനുകൾ ഭാഗികമായി സർവീസ് നടത്തും. ഉച്ചകോടി നടക്കുന്ന 9,10, 11 തിയതികളിലാണ് നിയന്ത്രണം. ചില ട്രെയിനുകൾക്ക് അധിക സ്‌റ്റോപ്പുകളും അനുവദിച്ചു.

ഉച്ചകോടിയുടെ ഭാഗമായി ഡൽഹി വൻ സുരക്ഷാ വലയത്തിലാണ്. ശനിയാഴ്ച ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് ഫുൾ ഡ്രസ് റിഹേഴ്‌സൽ നടത്തിയിരുന്നു. തത്സമയം ട്രാഫിക് അപ്‌ഡേറ്റുകൾ അറിയാനായി ജി-20 വെർച്വൽ ഹെൽപ് ഡെസ്‌ക് പരിശോധിക്കണമെന്ന് പൊലീസ് അറിയിച്ചു.

Similar Posts