< Back
India
ഗെയിൽ മാർക്കറ്റിങ് ഡയറക്ടറെ സി.ബി.ഐ അറസ്റ്റ് ചെയ്തു
India

ഗെയിൽ മാർക്കറ്റിങ് ഡയറക്ടറെ സി.ബി.ഐ അറസ്റ്റ് ചെയ്തു

Web Desk
|
16 Jan 2022 12:28 PM IST

കൈക്കൂലി കേസിലാണ് ഡയരക്ടർ ഇ.എസ് രംഗനാഥൻ അറസ്റ്റിലായത്. 1.29 കോടി രൂപയും 1.3 കോടി രൂപ വില വരുന്ന സ്വർണവും ഇയാളിൽ നിന്ന് പിടികൂടി.

ഗെയിൽ മാർക്കറ്റിങ് ഡയറക്ടറെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കൈക്കൂലി കേസിലാണ് ഡയരക്ടർ ഇ.എസ് രംഗനാഥൻ അറസ്റ്റിലായത്. 1.29 കോടി രൂപയും 1.3 കോടി രൂപ വില വരുന്ന സ്വർണവും ഇയാളിൽ നിന്ന് പിടികൂടി. കേസിൽ ഇതുവരെ ആറു പേരെയാണ് അറസ്റ്റ് ചെയ്തത്.

കുറ്റകരമായ ഗൂഢാലോചന, പൊതുപ്രവർത്തകനിൽ നിന്ന് അന്യായമായി നേട്ടമുണ്ടാക്കുക, കൈക്കൂലി വാങ്ങുക തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരിൽ ഇയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.


Related Tags :
Similar Posts