< Back
India

India
25,000 വ്യാജ ക്ലോസപ്പ് ടൂത്ത് പേസ്റ്റ് ട്യൂബുകള്‍ പിടിച്ചെടുത്തു; വ്യാജ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന വന്‍ സംഘം പിടിയില്‍
|16 Oct 2025 4:06 PM IST
ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കളും യന്ത്രങ്ങളും പൊലീസ് കണ്ടെടുത്തു
ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഉത്പന്നങ്ങള്‍ വ്യാജമായി നിര്‍മിച്ച് വില്‍ക്കുന്ന വന്‍ റാക്കറ്റ് പിടിയില്‍. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് പോലീസ് റെയ്ഡില്‍ പിടിയിലായത്. ഇവരുടെ കേന്ദ്രത്തില്‍നിന്ന് വ്യാജമായി നിര്‍മിച്ച ക്ലോസപ്പ് ടൂത്ത് പേസ്റ്റിന്റെ 25,000 ട്യൂബുകള്‍ പൊലീസ് പിടിച്ചെടുത്തു.
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ അധികൃതര്‍ തന്നെയാണ് വ്യാജ ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്ന സംഘത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു.
റെയ്ഡിൽ ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കളും യന്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കേസില്‍ ഇനിയും പരിശോധനകളും അന്വേഷണവും തുടരുമെന്നും പൊലീസ് അറിയിച്ചു.