< Back
India
Gangrape in Rajasthan,Bhilwara Gang Rape Case,രാജസ്ഥാനിലെ ബിൽവാരയിൽ  കൂട്ട ബലാത്സംഗം,
India

നടക്കാനിറങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിരയാക്കി; നഗ്‌നയാക്കി റോഡിൽ ഉപേക്ഷിച്ചു

Web Desk
|
10 Sept 2023 12:12 PM IST

പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ്

ജയ്പൂർ: രാജസ്ഥാനിലെ ബിൽവാരയിൽ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. ബലാത്സംഗ ശേഷം മർദിച്ചു അവശയാക്കിയ സ്ത്രീയെ നഗ്‌നയാക്കി റോഡിൽ ഉപേക്ഷിച്ചു. വൈകിട്ട് നടക്കാനിറങ്ങിയ സ്ത്രീയയെ മൂന്ന് യുവാക്കൾ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിരയാക്കുകയായിരുന്നെന്ന പൊലീസ് പറയുന്നു.

റോഡിൽ കിടക്കുകയായിരുന്ന സ്ത്രീയെ കണ്ട ഗ്രാമീണരാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും പൊലീസ് ജീപ്പിന്റെ കവർ ദേഹം മറക്കാൻ നൽകുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ച് വസ്ത്രങ്ങൾ നൽകിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവതി സുഖം പ്രാപിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാത്രി വൈകി ഗംഗാപൂരിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിന് പുറത്ത് നാട്ടുകാർ പ്രതിഷേധവുമായി എത്തിയിരുന്നു. സംഭവസ്ഥലത്ത് നിന്ന് അന്വേഷണ സംഘം തെളിവുകൾ ശേഖരിച്ചതായി പൊലീസ് അറിയിച്ചു.യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

Related Tags :
Similar Posts