< Back
India
Garlic Trader Stripped

പ്രതീകാത്മക ചിത്രം

India

കടം വാങ്ങിയ പണം തിരിച്ചുനല്‍കിയില്ല; പലിശക്കാരന്‍ വെളുത്തുള്ളി വ്യാപാരിയെ നഗ്നനാക്കി നടത്തിച്ചു

Web Desk
|
20 Sept 2023 10:14 AM IST

യുപി നോയിഡയിലെ ഫ്രൂട്ട് മാര്‍ക്കറ്റിലാണ് സംഭവം

നോയിഡ: കടം വാങ്ങിയ പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന്‍റെ പേരില്‍ പലിശക്കാരന്‍ വെളുത്തുള്ളി വ്യാപാരിയെ നഗ്നനാക്കി മാര്‍ക്കറ്റിലൂടെ നടത്തിച്ചു. യുപി നോയിഡയിലെ ഫ്രൂട്ട് മാര്‍ക്കറ്റിലാണ് സംഭവം. ഇതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

നോയിഡയിലെ ഫേസ് 2 മാര്‍ക്കറ്റില്‍ ഉന്തുവണ്ടിയില്‍ വെളുത്തുള്ളി കച്ചവടം നടത്തുകയാണ് അമിത്. ഇയാള്‍ സുന്ദര്‍ എന്ന പലിശക്കാരനില്‍ നിന്നും 5600 രൂപ കടംവാങ്ങിയിരുന്നു. ചൊവ്വാഴ്ച 2500 രൂപ ഇയാള്‍ തിരികെ നല്‍കിയിരുന്നു. ബാക്കി തുക പിന്നീട് നൽകാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു കാത്തുനില്‍ക്കാതെ പലിശക്കാരന്‍റെ ആളുകളെത്തി വ്യാപാരിയെ നഗ്നനാക്കി ആള്‍ക്കൂട്ടത്തിന് മുന്നിലൂടെ നടത്തിക്കുകയായിരുന്നു.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് തൊട്ടുപിന്നാലെ, സിറ്റി മജിസ്‌ട്രേറ്റ് സുന്ദറിന്‍റെ ലൈസൻസ് റദ്ദാക്കുകയും ഫേസ് 2 പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്യുകയും ചെയ്തു. സുന്ദറിന്‍റെ സരസ്വതി ട്രേഡിംഗ് കമ്പനി ഫേസ് 2വിലാണ് പ്രവർത്തിക്കുന്നതെന്ന് സിറ്റി മജിസ്‌ട്രേറ്റ് ധർമേന്ദ്ര കുമാർ പറഞ്ഞു.

Similar Posts