< Back
India
ചണ്ഡിഗഡിൽ ബീഫ് സൂക്ഷിച്ച ഫ്രിജ് പൊലീസ് സാന്നിധ്യത്തില്‍ എടുത്തുകൊണ്ടു പോയി ഗോ രക്ഷാദള്‍
India

ചണ്ഡിഗഡിൽ ബീഫ് സൂക്ഷിച്ച ഫ്രിജ് പൊലീസ് സാന്നിധ്യത്തില്‍ എടുത്തുകൊണ്ടു പോയി ഗോ രക്ഷാദള്‍

Web Desk
|
1 Oct 2023 1:58 PM IST

ഇതുമായി ബന്ധപ്പെട്ട വീഡിയോ ഹിന്ദുത്വ വാച്ച് എക്‌സിൽ പങ്കുവച്ചു.

വീട്ടിൽ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് ചണ്ഡിഗഡിൽ റഫ്രിജറേറ്റർ എടുത്തു കൊണ്ടുപോയി ഗോ രക്ഷാദള്‍. പൊലീസ് സാന്നിധ്യത്തിലായിരുന്നു ഗോ രക്ഷാദളിന്‍റെ അതിക്രമം. ചണ്ഡിഗഡിലെ ഇന്ദിരാ കോളനിയിലെ മുസ്ലിം വീട്ടിലായിരുന്നു പരിശോധന. റഫ്രിജറേറ്റർ എടുത്തു കൊണ്ടു പോകുന്നതിന്റെ വീഡിയോ ഹിന്ദുത്വ വാച്ച് എക്‌സിൽ പങ്കുവച്ചു.

വീട്ടില്‍നിന്ന് റഫ്രിജറേറ്റര്‍ പുറത്തെത്തിച്ച ശേഷം പൊലീസ് സാന്നിധ്യത്തില്‍ തന്നെ ഗോ രക്ഷാദൾ അതു വാഹനത്തിൽ കയറ്റി. ഒരു പൊലീസുകാരൻ ഇതെല്ലാം വീഡിയോയിൽ പകർത്തുന്നത് വീഡിയോയില്‍ കാണാം. ആർഎസ്എസിന് കീഴിലുള്ള തീവ്രഹിന്ദുത്വ സംഘടനയാണ് ഭാരതീയ ഗോ രക്ഷാദൾ.



Related Tags :
Similar Posts