< Back
India
അംബാനിയോട് മുട്ടാൻ അദാനി: ഊർജമേഖലയിൽ 20 ബില്യൺ നിക്ഷേപിക്കും
India

അംബാനിയോട് മുട്ടാൻ അദാനി: ഊർജമേഖലയിൽ 20 ബില്യൺ നിക്ഷേപിക്കും

Web Desk
|
21 Sept 2021 7:42 PM IST

അടുത്ത പത്ത് വർഷത്തിനുള്ളിൽ ഊർജമേഖലയിൽ 20 ബില്യൺ നിക്ഷേപിക്കാനാണ് അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നത്.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ അനിൽ അംബാനിയോട് മുട്ടാൻ അദാനി ഗ്രൂപ്പ്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഊർജമേഖലയിൽ 20 ബില്യൺ നിക്ഷേപിക്കാനാണ് അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നത്. പുനരുപയോഗ ഊർജ ഉത്പാദനവും അതിനോട് അനുബന്ധിച്ചുള്ള ഘടകങ്ങളിലുമാണ് അദാനി ഗ്രൂപ്പ് നിക്ഷേപിക്കുന്നത്.

പുനരുൽപ്പാദിപ്പിക്കാവുന്ന ഊര്‍ർജ്ജ ഉത്പാദനം, ഘടകങ്ങളുടെ നിർമ്മാണം, സംപ്രേഷണം, വിതരണം എന്നിവയിൽ 20 ബില്യൺ ഡോളർ നിക്ഷേപിക്കും.ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഹരിത ഇലക്ട്രോണ്‍ ഉത്പാദിപ്പിക്കുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. 2025 വരെ മൂലധന ചെലവുകളുടെ 75 ശതമാനവും ഗ്രീന്‍ എനര്‍ജിക്ക് വേണ്ടിയായിരിക്കുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു. ഹരിത ഊർജമേഖലയിൽ 2030ഓടെ ലോകത്തിലെ ഏറ്റവുംവലിയ ഉത്പാദകനാകനാണ് അദാനി ലക്ഷ്യമിടുന്നത്.

ഇതെ വഴിക്ക് തന്നെയാണ് അംബാനിയും നീങ്ങിയിരുന്നത്. പരിസ്ഥിതി സൗഹൃദ ഊർജമേഖലയിലേയ്ക്ക് പ്രവേശിക്കുമെന്ന് നേരത്തെ അംബാനി വാര്‍ഷിക പൊതുയോഗത്തില്‍ വ്യക്തമാക്കിയിരുന്നു. മൂന്നുവർഷത്തിനിടെ 75,000 കോടി രൂപ ഇതിനായി മുടക്കുമെന്നായിരുന്നു പ്രഖ്യാപനം. വെല്ലുവിളി നിറഞ്ഞ ദൗത്യമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചിരുന്നത്.

അതേസമയം അദാനിയുടെ ഗ്രീന്‍ എനര്‍ജിക്കായുള്ള അടിസ്ഥാന സൗകര്യവികസനങ്ങള്‍ പരിശോധിച്ചാല്‍ അംബാനിക്ക് വെല്ലുവിളിയാകുമെന്നാണ് പറയപ്പെടുന്നത്. കൽക്കരിയിൽ നിന്ന് ഊർജമേഖല നിർണായകമായ മാറ്റത്തിനൊരുങ്ങുന്ന ഘട്ടത്തിലാണ് ഏഷ്യയിലെത്തന്നെ ധനികന്മാരായ ഇരുവരും മുട്ടാനൊരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദേശമായ ഗുജറാത്തിൽനിന്നുള്ളവരാണ് രണ്ട് ശതകോടീശ്വരന്മാരും.

Similar Posts